ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയുടെ വടക്കു ഭാഗമാണ് എഴുമറ്റൂർ പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശങ്ങൾ പൊതുവെ മലനിരകൾ നിറഞ്ഞ ഭൂപ്രദേശം. നിമ്നോന്നതങ്ങളായ സ്‌ഥലങ്ങളല്ലാതെ സമനിരപ്പായ ഇടങ്ങൾ തുലോം വിരളം. പാറക്കെട്ടുകളും അവയ്ക്കിടയിലൂടെ നീരൊഴുക്കുകളും ഉണ്ട്. ചെങ്കൽ പ്രദേശങ്ങളുമുണ്ട്. പൊതുവെ ചെങ്കൽ മണ്ണാണ് കാണപ്പെടുന്നത്. അങ്ങിങ്ങ് താഴ്‌വരകളിലുള്ള നാതിവിസ്തൃതങ്ങളായ വയലുകളിൽ കളിമണ്ണ് ഭൂപ്രകൃതി അടിസ്‌ഥാനമാക്കി പഞ്ചായത്തു പ്രദേശത്തെ മൂന്നായി തിരിക്കാം.
ഉയർന്ന പ്രദേശം,
ചരിവുപ്രദേശം,
താഴ്‌വര.
ഉന്നതങ്ങളായ മലനിരകളും ചെറുകുന്നുകളും താഴ്‌വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി, കാരമല, പുളിയ്ക്കാമറ്റം മല, നാരകത്താനി - എരുമമല, മേത്താനം, തെളിയൂർ നെടുമല, വള്ളിക്കാല, വേങ്ങഴത്തടം എന്നിവ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന മലകളത്രെ. ഏറ്റവും ഉയരമുള്ളത് കാരമലയ്ക്കാണ്. അതിന്റ ഉച്ചിയിൽ നിൽക്കുമ്പോൾ ലഭിയ്ക്കുന്ന അതി വിസ്തൃതമായ ഭൂഭാഗങ്ങളുടെ ദൃശ്യം ചേതോഹരവും അവിസ്‌മരണീയവുമത്രേ. കുന്നിൻ പുറങ്ങൾ പൊതുവേ പാറകെടു കളോടു കൂടിയതാണ് മദ്ധ്യതിരുവിതാം കൂറിലും കുട്ടനാടൻ പ്രദേശങ്ങളിലും നിർ മ്മാണ പ്രവർത്തനങ്ങൾക്ക് എഴുമറ്റൂരിലെ കരിങ്കല്ല് ഉപയോഗിച്ചു വരുന്നു ണ്ട്. ചില ഭാഗങ്ങൾ വെട്ടുകല്ലിന്റെ സാ ന്നിദ്ധ്യം കൊണ്ടും പ്രസിദ്ധമായി. മല നിരകളോടു കൂടിയ ഭൂപ്രകൃതിയാ ണെങ്കിലും ഫലഭൂയിഷ്ഠമാണ്. ഈ പ്രദേ ശം കരിങ്കല്ലിന്റയും വെട്ടുകല്ലിന്റേയും സാന്നിദ്ധ്യമുണ്ടെങ്കിലും എഴുമറ്റൂർ പഞ്ചാ യത്തിലെ മലഞ്ചെരുവുകൾ എല്ലാത്തരം വൃക്ഷങ്ങൾക്കും സസ്യങ്ങൾക്കും വളരു വാൻ അനുയോജ്യമാണ്. പുരാതനകാലം മുതൽ വൃക്ഷൗഷധികൾ സമൃദ്ധമായി വളർന്നിരുന്ന പ്രദേശമാണിത്. വിരളമായ പലതരം വൃക്ഷങ്ങളും ചെടികളും ഇവിടെ എപ്പോഴും കാണപ്പെടുന്നുണ്ട്.
മലനിരകൾക്കിടയിലുള്ള താഴ്‌വരകൾ ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ മറ്റൊരനുഗൃഹീത മുഖമാണ്. നീരൊഴുക്കുകളുടെ സാന്നിദ്ധ്യം കൊണ്ട് ഏതുകാലത്തും കൃഷിക്ക് അനുയോജ്യമാണ് ഈ താഴ്‌വ‌രകൾ. ഭൂപ്രകൃതി വിസ്തീർണ്ണം (ഹെക്‌ടറിൽ) മലമ്പ്രദേശം 120 ചരിവു പുരയിടം 2461 താഴ്‌വര (നിലങ്ങൾ) 40 കരിങ്കൽ പ്രദേശം 65 മൊത്തം 2686.
കാർഷികഗ്രാമം മണ്ണിന്റെ ഫലപുഷ്ടി ജലലഭ്യത എന്നി വ മൂലം പഞ്ചായത്തിലുടനീളം ആൾപാ ർപ്പുണ്ടാകുകയും, അവർ വിവിധ തരത്തി ലുള്ള കൃഷികളിൽ വ്യാപൃതരാകുകയും ചെയ്തു. തെങ്ങ്, കമുക് കശുമാവ് കുരുമു ളക്, റബർ തുടങ്ങിയ ദീർഘ കാലവിള വുകളും മരച്ചീനി വാഴ വെറ്റില പച്ചക്കറി ഇഞ്ചി മഞ്ഞൾ മുതലായ ഹൃസ്വകാല വി ളകളും ഫലപ്രദമായി കൃഷി ചെയ്തു വി ളവെടുത്തിരുന്നവരാണ് ഈ പഞ്ചായത്തി ലെ കർഷകർ. കേരളത്തിലെ വിവിധ മാർ ക്കറ്റുകളിലേക്ക് ഇവിടെ നിന്ന് ധാരാളം പച്ചക്കറികൾ കയറ്റിയയച്ചുകൊണ്ടിരുന്ന താണ്. രണ്ടു ദശകം മുമ്പുവരെ. എന്നാൽ കാർഷിക വിളവുകളുടെ ഉല്‌പാദനച്ചെല വും വർദ്ധിക്കുകയും കൃത്യസമയത്ത് ജോലികൾ ചെയ്യുന്നതിന് തൊഴിലാളികളെ ലഭിക്കാതെ വരികയും ചെയ്‌തപ്പോൾ കർഷകർ പൊതുവെ കാലിക വിളവുകൾ ഉപേക്ഷിച്ച് റബ്ബർ കൃഷിയിലേക്കു തിരി ഞ്ഞിരിക്കുകയാണ്. എന്നാൽ നിത്യോപ യോഗ വസ്തുക്കൾ ഉല്‌പാദിപ്പിക്കുവാനാ വശ്യമായ മണ്ണും അനുകൂലമായ കാലാവ സ്ഥയും ഉള്ള പ്രദേശങ്ങളിൽ അത് ഉല് പാദിപ്പിക്കാതെ പുറത്തു നിന്ന് വാങ്ങേണ്ടി വരുന്ന സ്ഥിതി ആശാസ്യമല്ല. അതിനാൽ ഇത്തരം കൃഷികളുടെ പരിപോഷണത്തി നുള്ള നടപടികൾ ഉണ്ടാവണം.
ജലലഭ്യത തെളിയൂർ ചിറ എന്ന പ്രസിദ്ധമായ ജലാശയവും ഏതാനും കുളങ്ങളും ചില തോടുകളും അങ്ങിങ്ങായി നീരുറവകളും ഉണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പുവരെ അധി കം ജലക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ വർഷത്തിൽ ആറ് മാസവും ജല ദൗർലഭ്യം അനുഭവപ്പെടു ന്ന ചില ഭാഗങ്ങളുണ്ട്. ഈ പഞ്ചായത്തി ലൂടെ പുഴകളൊന്നും ഒഴുകുന്നില്ല. മണി മലയാറാണ് ഏറ്റവും സമീപം. സ്വകാര്യ കിണറുകളും കുളങ്ങളും കൂടാതെ ശ്രദ്ധേ യമായ ജലസ്രോതസ്സുകൾ താഴെ പറ യുന്നവയാണ്. 1. തെള്ളിയൂർ ചിറ 2. തേവലക്കുളം തെള്ളിയൂർ 3. കരിമ്പന്നൂർ കുളം തെള്ളിയൂർ 4. ആര്യം കുളം നാരകത്താനി 5. പാതിരുവേലിക്കുളം എഴുമറ്റൂർ 6. ചുഴന കുളം 7. പാറപ്പൊട്ടാനിക്കൽ കുളം 8. കാരമല ഓലി
കൂടാതെ താഴെപ്പറയുന്ന തോടുകൾ വിവിധ വാർഡുകളിലൂടെ ഒഴുകുന്നുണ്ട്. 1. കണിയാം പറമ്പിൽ നിന്നുത്ഭവിച്ച് അമ്പനിക്കാട്ട് ചീനിക്കണ്ടം വെണ്ണികു ളം വഴി കോമളത്ത് മണിമലയാറ്റിൽ പതിക്കുന്നു. 2. തെള്ളിയൂർ കാവിന് കിഴക്ക് പറന്താ നത്തു നിന്നാരംഭിച്ച് ഉതിങ്കുഴിക്കൻ വ ച്ച് മേല്പറഞ്ഞ തോടുമായി ചേരുന്ന അരുവി. 3. തെള്ളിയൂർ ചിറയിൽ നിന്ന് തുടങ്ങി അരുവിക്കോട് വഴി വെണ്ണിക്കുളം -കോ ളത്തിൽ മണിമലയാറ്റിൽ ചേരുന്നു. 4. ചുഴന വാളക്കുഴി മുതുപാല വഴി വെ ണ്ണിക്കുളത്ത് കോമളത്തിൽ എത്തി മണിമലയാറ്റിൽ പതിക്കുന്നു. 5. വിലങ്ങുപാറ - വാളക്കുഴി വഴി കോമളത്തിൽ എത്തുന്ന തോട്. 6. ഇണ്ടനാട് - വിലങ്ങുപാറ വഴി വെണ്ണി ക്കുളം കോമളത്തിൽ മണിമലയാറ്റിൽ പതിക്കുന്നു. 7. വട്ടപ്പാറ- വള്ളിക്കാലാ നീരൊഴുക്ക് 8. പൊന്തനാനിക്കൽ തോട് എഴുമറ്റൂർ വായനശാലക്കവലയിൽ നിന്നും വായ് പൂരിൽ എത്തി മണിമലയാറ്റിൽ ചേരു ന്നു. 9. പാറയ്ക്കൽ തോട് -എഴുമറ്റൂർ പോസ്റ്റ‌ാ ഫീസ് കവലയിൽ നിന്ന് വേങ്ങഴ വഴി ചെന്ന് മണിമലയാറ്റിൽ പതിക്കുന്നു. പെരുമ്പാറ, ഇടിനാം പൊയ്ക‌, തോമ്പിൽ എന്നിവിടങ്ങളിൽ പാറപൊട്ടിച്ചുണ്ടായ വൻ കുഴികളിൽ മഴക്കാലത്ത് ജലസംഭര ണികളാകുന്നു. മേല് പറഞ്ഞ ജലസ്രോതസ്സുകൾ വേണ്ടത്ര ശാസ്ത്രീയമായി സംരക്ഷിക്കുക യും ജലവിനിയോഗം നടത്തുകയും ചെയ്ത‌ാൽ കാർഷികരംഗത്ത് കുറച്ചുകൂടി ഉണർവുണ്ടാകും. അയിരൂർ -തോട്ടപ്പു ഴശ്ശേരി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പമ്പാ ഇറിഗേഷൻ കനാലിന്റെ ഒരു ശാഖ തെള്ളിയൂർ, എഴുമറ്റൂർ ഭാഗത്തേ ക്കു നീട്ടുന്നതായാൽ കുറെ ഏറെ സ്ഥ ലത്ത് കാർഷീക മേഖലക്ക് നവോന്മേഷം പ്രദാനം ചെയ്യുവാൻ കഴിയും. ലുപ്‌ത പ്രചാരമായ പച്ചക്കറി കൃഷിയുടെ പുനരുജ് ജീവനവും സാദ്ധ്യമാകും. ജനപ്രകൃതി 1991 - ലെ സെൻസസ് അനുസരിച്ച് എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 18918 ആണ്. 9155 പുരുഷന്‌മാരും 9763 സ്ത്രീകളും സാക്ഷരതയിൽ നേരത്തെ തന്നെ മുൻപന്തിയിലായിരുന്ന പഞ്ചായ ത്തിൽ സാക്ഷരതായജ്ഞത്തോടുകൂടി നൂറുശതമാനം സാക്ഷരത ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ജനസംഖ്യയിൽ 70% കർഷകരാണ്. കർഷകത്തൊഴിലാലികൾ, കച്ചവടക്കാർ, ഉദ്യോഗസ്‌ഥർ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു. മറ്റാളുകൾ വിദേശരാജ്യങ്ങളിൽ ജോലി എടുക്കുന്ന അനവധിയാളുകൾ ഈ പ്രദേ ശത്തിന്റെ സാമ്പത്തീക സുസ്‌ഥിരത നിലനിർത്തുവാൻ പരോക്ഷമായി സഹാ യിക്കുന്നുണ്ട്. ആളുകൾ പൊതുവേ അദ്ധ്വാന ശീലരാ കയാൽ ആസൂത്രിത കർമ്മപരിപാടികളി ലൂടെ ഈ പ്രദേശത്തിന്റെ ദൈന്യതകൾ മാറ്റിയെടുക്കുക സുകരമത്രെ.