ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം : തൂഫാൻ തദ്ദേശം ഉദ്ഘാടനം
October 1, 2026
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടമായ “തൂഫാൻ തദ്ദേശം” പദ്ധതിയുടെ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽ പൈക്കര നിർവഹിച്ചു.
തൂഫാൻ 2.0-യുടെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ ബഹു. കേരള മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷൻ ആസ്ഥാനങ്ങളിലും സംഘടിപ്പിച്ച സമാന്തര ചടങ്ങുകളുടെ ഭാഗമായി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തും ഇതേ സമയത്ത് തൂഫാൻ പതാക ഉയർത്തി.
തുടർന്ന് സന്നിഹിതരായവർ തൂഫാൻ പ്രതിജ്ഞ ഏറ്റെടുത്തു. “ലഹരിമുക്ത കുടുംബം, ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത വാർഡ്, ലഹരിമുക്ത പഞ്ചായത്ത്” എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി എല്ലാവരും ദൃഢപ്രതിജ്ഞ ചെയ്തു.
ശേഷം തൂഫാൻ വാരിയർ പ്രഖ്യാപനം നടന്നു. മുതിർന്ന ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ. അലക്സാണ്ടർ വർഗീസ് (ജോസ് പള്ളിപ്പറമ്പിൽ) ആദ്യ തൂഫാൻ വാരിയറായി തിരഞ്ഞെടുക്കപ്പെടുകയും ബാഡ്ജ് വെച്ചൂച്ചിറ എസ്.ഐ. ശ്രീ. വിനോദ് പി. മധു വിതരണം ചെയ്യുകയും ചെയ്തു.
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽ പൈക്കര, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ആർ. കൃഷ്ണകുമാർ (മുളപ്പോൺ), വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജയൻ എൻ. (പുളിക്കൽ), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൂസമ്മ തോമസ്, ആറാം വാർഡ് അംഗം ശ്രീമതി ശ്രീജ ജി., സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി ഉഷ ജേക്കബ്, സാമൂഹ്യ പ്രവർത്തക ശ്രീമതി ജെസ്സി എന്നിവർക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീ. അനിൽകുമാർ പി.എ (വാർഡ് - 5), ശ്രീമതി. മറിയാമ്മ റ്റി (വാർഡ് - 8), ശ്രീമതി. കുഞ്ഞുമോൾ പ്രഭാകരൻ (വാർഡ് - 10), റോണി എം സ്കറിയ (വാർഡ് - 12), അന്നമ്മ മാത്യൂ (വാർഡ് - 14), ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേനാ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, യുവജനങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.