സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ജൂലൈ 17 മുതൽ ചെയ്യണം

September 16, 2026

അറിയിപ്പ്

ബഹു. കേരള സർക്കാർ ധനകാര്യ വകുപ്പിന്റെ 15-07-2026 തീയതിയിലെ 3541113/എസ്.എഫ്.സി-ബി2/45/2026/ധന നമ്പർ സർക്കുലർ പ്രകാരം, 2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ 2026 സെപ്റ്റംബർ 30 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.

മസ്റ്ററിംഗ് എങ്ങനെ ചെയ്യാം?

മസ്റ്ററിംഗ് നടത്തുന്നതിനായി ഗുണഭോക്താക്കൾ സമീപത്തുള്ള അക്ഷയ കേന്ദ്രത്തിൽ നേരിട്ട് എത്തേണ്ടതാണ്.

എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

- സെക്രട്ടറി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്

poster-mustering