അറിയിപ്പ് : അപകടകരമായ മരങ്ങൾ/ കാടുകൾ മുറിച്ചു മാറ്റണം
May 30, 2026
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ വളർന്നു നിൽക്കുന്ന കാടുകൾ സ്ഥലം ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്നും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിൽ അടിയന്തരമായി മുറിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം ഉടമസ്ഥർക്കെതിരെ കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.