വികസന കാഴ്ചപ്പാട്
കാഴ്ചപ്പാട് : “എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് സമയബന്ധിതമായും, പ്രതീക്ഷയ്‌ക്കൊത്തതുമായ സേവനങ്ങൾ ലഭ്യമാക്കി ജനസൗഹൃദ പഞ്ചായത്തായി മാറ്റുക.”
ദൗത്യം : “സമ്പൂർണ ഗുണമേന്മാസംവിധാനം നടപ്പിലാക്കി ജനങ്ങളുടെ സംതൃപ്തിയും സമഗ്ര പുരോഗതിയും ഉറപ്പുവരുത്തി സദ്ദ്ഭരണ പഞ്ചായത്തായി നിലനിർത്തുക.”
ഗുണമേന്മനയം : “കേരള പഞ്ചായത്ത് രാജ് നിയമങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള പൊതുവായുള്ളതും അനിവാര്യമായതുമായ ചുമതലകൾ ഉത്തരവാദിത്തോടെയും, സുതാര്യമായും നിർവ്വഹിക്കുക. സേവനങ്ങൾ സമയബന്ധിതമായി, സാങ്കേതികതികവോടെ ജനങ്ങൾക്ക് ലഭ്യമാക്കുക. ലഭ്യമായ വരുമാന സ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തി വികസനപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക.”